റിയാദ്: അസീർ മേഖലയിലെ ഒരു ഹൈവേയിൽ നടന്ന ഭയാനകമായ അപകടം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. രണ്ട് കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കാറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
റോഡിന്റെ ഒരു വശത്ത് പാർക്ക് ചെയ്തിരുന്ന ഒരു ജീപ്പ് പതുക്കെ റോഡിലേക്ക് കയറുന്നയിനിടെയാണ് അപകടം. ഈ വാഹനം സ്വന്തം പാതയിൽ നിൽക്കാതെ മാറിയതാണ് അപകട കാരണം. ഇതിനിടെ മുന്നിൽ മറ്റൊരു കാർ വന്നതോടെ ഡ്രൈവർ അങ്കലാപ്പിലാക്കുകയും ചെയ്തു.
വാഹനം നേരെയാക്കുന്നതിനിടെ എതിർദിശയിൽ അതിവേഗത്തിൽ വന്ന കാർ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനത്തിലുണ്ടായിരുന്നവരുടെ സ്ഥിതിഗതികളെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.