റിയാദ്: സർക്കാർ പേയ്‌മെന്റ് സംവിധാനങ്ങൾ വഴി സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ ആശ്രിതർക്കും തവണകളായി ഫീസ് അടയ്‌ക്കാൻ അനുമതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഉറവിടം വെളിപ്പെടുത്തി. വിദേശ തൊഴിലാളികളുടെ ഇഖാമകൾ ഓരോ 3 മാസത്തിലൊരിക്കൽ ത്രൈമാസ അടിസ്ഥാനത്തിൽ ഇഷ്യു ചെയ്യാനും പുതുക്കാനും അടുത്തിടെ മന്ത്രാലയം അനുവദിച്ചിരുന്നു. ഇതേ മാർഗ്ഗത്തിൽ ആശ്രിതരുടെയും ഇഖാമകൾ പുതുക്കാമെന്നാണ് ജവാസാത് വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
തൊഴിൽ ഇഖാമ ഇഷ്യു ചെയ്യുകയും പുതുക്കുകയും ചെയ്യുമ്പോള്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് ഫീസുകളും കാലാവധിക്ക് ആനുപാതികമായാണ് ഈടാക്കുക. വര്‍ക്ക് പെര്‍മിറ്റും ലെവിയും ബാധകമല്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ രീതിയില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ പുതിയ ഇഖാമ അനുവദിക്കുകയോ ഇഖാമ പുതുക്കിനല്‍കുകയോ ചെയ്യില്ല.
തൊഴിലുടമ ത്രൈമാസ അടിസ്ഥാനത്തിൽ തൊഴിലാളിയുടെ ഇഖാമ പുതുക്കുകയാണെങ്കിൽ, അയാളുടെ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫീസുകളും ത്രൈമാസ അടിസ്ഥാനത്തിലാണ് അടക്കേണ്ടത്. വിദേശ തൊഴിലാളിയുടെയും ആശ്രിതരുടെയും ഇഖാമ പുതുക്കല്‍ കാലാവധി ഒന്നായിരിക്കല്‍ അഥവാ പുതുക്കൽ കാലയളവ് ഏകീകൃതമായിരിക്കണമെന്നും ജവാസാത്ത് വൃത്തങ്ങൾ വെളിപ്പെടുത്തി.
ഭാര്യയും 18 വയസ്സിന് താഴെയുള്ള ആൺമക്കളും പെൺമക്കളുമാണ് ആശ്രിതരായി (dependents) കണക്കാക്കുക. 18 വയസും അതിൽ കൂടുതലുമുള്ള ആൺമക്കൾ, ഭാര്യ (രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും), അച്ഛൻ, അമ്മ, ഭാര്യാ പിതാവ്, ഭാര്യാ മാതാവ്, വീട്ടുജോലിക്കാർ എന്നിവർ കൂട്ടാളികൾ (companion) എന്ന ഗണത്തിലാണ് ഉൾപ്പെടുക. നിലവിലെ അവസ്ഥയിൽ രണ്ട് വിഭാഗങ്ങൾക്കും ഈ ത്രൈമാസ ആനുകൂല്യം ലഭിക്കും. നിലവിൽ പ്രതിമാസം 400 റിയാലാണ് ഓരോ ആശ്രിതർ / കൂട്ടാളികൾ എന്നിവർക്ക് നൽകേണ്ടത്.
മൂന്ന് മാസം കാലയളവിൽ ഇഖാമ പുതുക്കാം, “അബ്ഷിർ” പ്ലാറ്റ്‌ഫോമിൽ നിരവധി ഇലക്ട്രോണിക് സേവനങ്ങൾ പ്രഖ്യാപിച്ചു