ത്വായിഫ് ഹവിയ ഏരിയ കെഎംസിസി പുതിയ കമ്മിറ്റി നിലവിൽ വന്നു

0
994

ത്വായിഫ്: ഹവിയ ഏരിയ കെഎംസിസി പുതിയ കമ്മിറ്റി നിലവിൽ വന്നു. ഹവിയയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ആണ് പുതിയ കമ്മിറ്റിക് രൂപം നൽകിയത്. ഹവിയ കെഎംസിസി പ്രസിഡന്റ്‌ ജലീൽ തോട്ടോളി അധ്യക്ഷത വഹിച്ചു. ത്വായിഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ സാലിഹ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ബാസ് രാമപുരം സ്വാഗത പ്രസംഗം നടത്തി.

കൊവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഹവിയ കെ എം സി സി യുടെ ഉപഹാരങ്ങൾ സെൻട്രൽ കമ്മിറ്റി നേതാക്കളും ഹവിയ കമ്മിറ്റി നേതാക്കളും ഏറ്റുവാങ്ങി. പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന തായിഫ് കെഎംസിസി സ്ഥാപക നേതാവ് അബ്ദുറഹ്മാനെയും ഹവിയ കെ എം സി സിയുടെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ചെയ്യുന്ന കർണാടക സ്വദേശി ലിയാകത്ത് അലിയെയും ആദരിച്ചു.

സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുജീബ് കോട്ടക്കൽ, മുഹമ്മദ്‌ ഷാ തങ്ങൾ, ട്രഷറർ സലാം പുല്ലാളൂർ,അബ്ദുറഹ്മാൻ തലശ്ശേരി മറ്റു ഏരിയ കമ്മിറ്റി നേതാക്കളായ ശരീഫ് മണ്ണാർക്കാട്, മുഹമ്മദലി, അഷ്‌റഫ്‌ താനാളൂർ, അഷ്‌റഫ്‌ നഹാരി എന്നിവരും പങ്കെടുത്തു.

പുതിയ ഭാരവാഹികൾ: ചെയർമാൻ: അബ്ബാസ് രാമപുരം, പ്രസിഡന്റ്: ഖാസിം അബൂബക്കർ ഇരുമ്പുഴി, ജനറൽ സെക്രട്ടറി: മുഹമ്മദ്‌ അനസ് ആലുവ, ട്രഷറർ: മുഹമ്മദ്‌ അഭിലാഷ് ചെത്തല്ലൂർ, വൈസ് പ്രസിഡന്റ്‌മാർ: മുഹമ്മദ്‌ സാലിഹ് കാവുങ്ങൽ ഷമീർ പൈതിനിപറമ്പ്, യൂസുഫ് പിലാത്തോടൻ, സെക്രട്ടറിമാർ: ഷബീർ കോട്ടക്കൽ, ഷാജി ചെർപ്ലശ്ശേരി, ഷമീർ പള്ളിമുക്ക് എന്നിവരെയും തെരഞ്ഞടുത്തു. തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി നേതാക്കൾ നേതൃത്വം നൽകി.