റിയാദ്: കമ്പനിയുടെ ആസ്ഥാനങ്ങളിൽ കയറി സേഫ് ലോക്കർ കുത്തിതുറന്ന് പണം മോഷ്ടിച്ച് വിദേശത്തേക്കയച്ച കേസിൽ പ്രവാസികൾ ഉൾപ്പെടെ 11 പേരെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. വിദേശികൾ യമനി പൗരൻമാരാണെന്ന് സുരക്ഷ സേന വെളിപ്പെടുത്തി. കമ്പനികളുടെ ആസ്ഥാനത്ത് അനധികൃതമായി പ്രവേശിക്കുക, സേഫുകൾ പിടിച്ചെടുക്കുക, ഫണ്ട് മോഷ്ടിക്കുക, രാജ്യത്തിന് പുറത്തേക്ക് വിവിധ രീതികളിൽ കൈമാറ്റം ചെയ്യുക തുടങ്ങി ക്രിമിനൽ സംഭവങ്ങളാണ് സംഘം നടത്തിയിരുന്നതെന്ന് റിയാദ് പോലീസ് അറിയിച്ചു.
കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമുള്ള സുരക്ഷാ തുടർനടപടികളാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് റിയാദ് പോലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തുവെന്നും റിയാദ് പോലീസ് അറിയിച്ചു. പ്രതികൾ നടത്തുന്ന മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും സുരക്ഷ സേന പുറത്ത് വിട്ടിട്ടുണ്ട്.
പോലീസ് പുറത്ത് വിട്ട വീഡിയോ 👇