സഊദി അറേബ്യക്ക് 650 മില്യൺ ഡോളർ എയർ ടു എയർ മിസൈലുകൾ വിൽക്കാൻ യുഎസ് അനുമതി

0
1312

മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ-സാമ്പത്തിക പുരോഗതിക്ക് ഒരു പ്രധാന ശക്തിയായി തുടരുന്ന ഒരു സൗഹൃദ രാജ്യത്തിന്റെ സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിലൂടെ ഈ നിർദ്ദിഷ്ട വിൽപ്പന യുഎസിന്റെ വിദേശ നയത്തെയും ദേശീയ സുരക്ഷയെയും പിന്തുണയ്ക്കുമെന്ന് പെന്റഗൺ

റിയാദ്: സഊദി അറേബ്യയിലേക്ക് എയർ ടു എയർ മിസൈലുകളും (എഎംആർഎഎം) അനുബന്ധ ഉപകരണങ്ങളും 650 മില്യൺ ഡോളറിന് വിൽക്കുന്നതിന് അനുമതി നൽകുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 650 മില്യൺ ഡോളറിന് എഐഎം-120സി അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈലുകളും (എഎംആർഎഎം) അനുബന്ധ ഉപകരണങ്ങളും സൗദി അറേബ്യക്ക് വിദേശ സൈനിക വിൽപ്പനയ്ക്ക് അനുമതി നൽകാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചതായി പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു.

280 AIM-120C-7/C-8 അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ-ടു-എയർ മിസൈലുകളും (AMRAAM) 596 LAU-128 മിസൈൽ റെയിൽ ലോഞ്ചറുകളും (MRL) വാങ്ങാൻ സഊദി അറേബ്യ താല്പര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പെന്റഗൺ പ്രഖ്യാപനം.

കഴിഞ്ഞ ഒരു വർഷമായി സൗദി അറേബ്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർധിക്കുന്നത് യു എസ് വീക്ഷിക്കുയാണ്. സഊദി വിമാനങ്ങളിൽ നിന്ന് വിന്യസിക്കുന്ന സഊദി AIM-120C മിസൈലുകൾ ഈ ആക്രമണങ്ങളെ തടയുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ആക്രമണങ്ങളിൽ യുഎസ് സേനയും രാജ്യത്തിലെ 70,000-ത്തിലധികം യുഎസ് പൗരന്മാരും അപകടത്തിലാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താനവായിൽ പറഞ്ഞു.

ആയുധ പിന്തുണ, സ്പെയർ റിപ്പയർ പാർട്സ്, യുഎസ് ഗവൺമെന്റ് ആൻഡ് കോൺട്രാക്ടർ എൻജിനീയറിങ്, ടെക്നിക്കൽ, ലോജിസ്റ്റിക്കൽ സപ്പോർട്ട് സേവനങ്ങൾ എന്നിവയും പുതിയ ഇടപാടിൽ ഉൾപ്പെടുന്നതായും പെൻറ്റഗൺ പ്രസ്താവനയിൽ പറഞ്ഞു.