റിയാദ്: നെതർലൻഡ്‌സിൽ കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി സഊദി അറേബ്യ. നെതർലൻഡ്‌സിലെ സഊദി എംബസി തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനും അതിന്റെ വ്യാപനം തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട അധികാരികൾ ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നെതർലൻഡ്‌സിലെ സഊദി എംബസി അറിയിച്ചു.
പൊതുഗതാഗതം, ടാക്സികൾ, വിമാനങ്ങൾ, വിമാനത്താവളങ്ങൾ, ബാർബർഷോപ്പുകൾ, മസാജ് കേന്ദ്രങ്ങൾ തുടങ്ങി ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് ധരിക്കൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. കടകൾ പോലുള്ള പൊതു ഇടങ്ങളിലും ഹൈസ്‌കൂളുകളിലും സർവ്വകലാശാലകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
