ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; സഊദി ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളും അംഗീകാരം നൽകുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് പ്രവാസികൾ

0
1475

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭ്യമായതോടെ പ്രവാസികളും പ്രതീക്ഷയിൽ. 18 വയസും അതിന് മുകളിലുള്ളവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം അംഗീകാരം നൽകിയത്. ഇതോടെ കൊവാക്‌സീന്‍ എടുത്തവരുടെ വിദേശയാത്ര പ്രശ്‌നത്തിന് പരിഹാരമാകും. ഭാരത് ബയോടെക് നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ തീരുമാനം ആയിരക്കണക്കിന് പ്രവാസികൾക്കാണ് ആശ്വാസമായേക്കും. ഇന്ത്യയിൽ നിന്ന് കൊവാക്സിന് എടുത്തിരുന്ന പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ദുരിതത്തിലായിരുന്നു. ഗൾഫ് രാജ്യങ്ങൾ അംഗീകാരം നൽകാതിരുന്നതിനാൽ കൊവാക്സിൻ എടുത്തവർ വാക്സിൻ എടുക്കാത്തവരായാണ് കണക്കാക്കുന്നത്. സഊദി പ്രവാസികളിൽ ഇത്തരക്കാരിൽ വീണ്ടും സഊദി അംഗീകരിച്ച വാക്സിൻ എടുത്തവരും അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കാത്തുനിൽക്കുന്നവരും ഉണ്ട്. ഇവർക്ക് പുതിയ തീരുമാനം ചെറിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും സഊദി കൂടി അംഗീകാരം നൽകിയാൽ കൂടുതൽ ആശ്വാസമാകും. നിലവിൽ കുവൈത് മാത്രമാണ് ഔദ്യോഗികമായി കൊവാക്സിന് അംഗീകാരം നൽകിയത്.

നിലവിൽ സഊദിയിലേക്ക് വരുന്നവരിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചതും എന്നാൽ സഊദി അംഗീകരിക്കാത്തതുമായ വാക്സിനുകളിലൊന്ന് രണ്ട് ഡോസ് സ്വീകരിക്കുകയും സഊദി അംഗീകരിച്ച ഏതെങ്കിലും ഒരു വാക്സിൻ ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കുകയും ചെയ്‌തവർക്ക് ക്വാറന്റൈൻ ഇളവുകൾ നൽകുന്നുണ്ട്. കൊവാക്സിൻ കൂടി ലോകാരോഗ്യ സംഘടന ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ഈ ആനുകൂല്യം ഈ വാക്സിൻ സ്വീകരിച്ചവർക്കും ഇനി മുതൽ ലഭ്യമാകും.

അതേസമയം, ഇന്ത്യയിൽ കുട്ടികളിലെ വാക്‌സിനേഷന്‍ വൈകുമെന്നാണ് സൂചന. കൊവാക്‌സീന്‍ രണ്ടു വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതില്‍ കേന്ദ്രം കൂടുതല്‍ വിദഗ്ധരുടെ നിലപാട് തേടിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പതിനാറിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആലോചന. രണ്ട് വയസിന് മുകളിലുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനായി കൊവാക്‌സീന് അനുമതി നല്‍കാമെന്ന് ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

സഊദിയിലേക്ക് വരുന്നവരിൽ ആർക്കൊക്കെയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധം? നിലവിൽ ഒറ്റ ഡോസ് ഇമ്മ്യൂൺ ആയവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ നിർബന്ധമാണോ? സഊദി എയർ നിബന്ധനകൾ അറിയാം