റിയാദിൽ സിഗ്നൽ കട്ട് ചെയ്ത കാറുകൾ കൂട്ടിയിടിച്ചു

0
3655

റിയാദ്: റിയാദിൽ സിഗ്നൽ കട്ട് ചെയ്ത കാറുകൾ കൂട്ടിയിടിച്ചു. ദിവസങ്ങൾക്കു മുമ്പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. ഒരു വാഹനയാത്രക്കാരൻ ട്രാഫിക്ക് ലൈറ്റ് മുറിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

റിയാദിലെ അൽ-മുൻസിയ ഭാഗത്ത് കഴിഞ്ഞ വ്യാഴാഴ്ച ഒരു വാഹനത്തിന്റെ ഡ്രൈവർ മഞ്ഞ ട്രാഫിക് സിഗ്നൽ മുറിച്ചുകടന്നതിന് ശേഷം മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ അദ്ഭുതപ്പെട്ടുവെന്ന് “ഡാഷ് കാം സഊദി അറേബ്യ” വെളിപ്പെടുത്തി.

അപകടത്തിൽ പെട്ട ഒരു വാഹനത്തിൽ ഉണ്ടായിരുന്ന ക്യാമറയാണ് അപകടത്തിന്റെ ദൃശ്യങ്ങൾ രേഖപ്പെടുത്തിയത്. അതേസമയം അപകടത്തിന് ഉത്തരവാദി ആരെന്നതിനെക്കുറിച്ച് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വ്യത്യസ്ത അഭിപ്രായം ആണ് ഉയരുന്നത്.

വീഡിയോ 👇