ജിസാൻ: അതിർത്തി പ്രദേശമായ ജസാൻ മേഖലയിലെ സ്വബിയ ഗവർണറേറ്റിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രശസ്തമായ റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച 54 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

തിങ്കളാഴ്ച ഗവർണറേറ്റിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം നിരവധി പേരാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ സ്വബിയ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. സ്വബിയ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ 54 കേസുകൾ ലഭിച്ചുവെന്നും നിരവധി പേർ നിരീക്ഷണത്തിലാണെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.