സ്വർണ്ണം തിരഞ്ഞ് ഗുഹയിൽ ഇറങ്ങിയ സഊദി പൗരൻ മരണപ്പെട്ടു

0
3579

തബൂക്ക്: മേഖലയിലെ ആഴത്തിലുള്ള ഗുഹയിൽ സ്വർണം തിരഞ്ഞിറങ്ങിയ പൗരൻ മരണപ്പെട്ടു. സ്വർണ്ണം ലഭിക്കുമെന്ന വ്യാമോഹത്തോടെ അഗാധമായ കുഴിയിൽ ഇറങ്ങിയ പൗരൻ അടിത്തട്ടിലെ മണലിൽ കുടുങ്ങി പോകുകയായിരുന്നു.

പ്രദേശത്ത് കുഴിച്ചിട്ട സ്വർണ്ണം തിരയുന്നതിനായി ചില ആളുകൾ നിരോധിത കുഴിയിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ, ഒരു പൗരൻ ആഴത്തിലുള്ള കുഴിയിൽ കുടുങ്ങുകയായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാൻ സുഹൃത്തുക്കൾ നടത്തിയ ശ്രമം ഫലം കണ്ടില്ല.

തുടർന്ന് മണിക്കൂറുകളോളം പണിപെട്ടാണ് മരിച്ചയാളെ പുറത്തെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40,60,70 വയസ് പ്രായമുള്ളവരാണിവർ. അറസ്റ്റ് ചെയ്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.