2 ഡോസ് വാക്സിൻ സഊദിയിൽ നിന്നും എടുത്ത ഇഖാമക്കാർ തിരിച്ചു പോകുമ്പോൾ ആവശ്യമുള്ള രേഖകൾ

0
1551

1: വാക്സിനേറ്റ് ചെയ്ത താമസക്കാരനായി മുഖീം രജിസ്ട്രേഷൻ (ഫ്ലൈറ്റ് പുറപ്പെടൽ സമയം 3-4 ദിവസം ഉള്ളിൽ) പ്രിന്റ്ഔട്ട്.

2: സാധുവായ എക്സിറ്റ് റീ-എൻട്രി. അതിന്റെ വിവരം സംശയം ആണങ്കിൽ https://muqeem.sa/#/visa-validity/check എന്ന ലിങ്കിൽ കയറി ഉറപ്പ് വരുത്താം

3: പാസ്പോർട്ടും ടിക്കറ്റും

4: രണ്ട് ഡോസ് വാക്സിൻ സഊദിയിൽ നിന്നുമാണ് വെച്ചത് എന്നതിനുള്ള തെളിവ്. (Saudi MOH വാക്സിനേഷൻ സർട്ടിഫിക്കറ്റ് സിഹാതി ആപ്പിൽ നിന്ന്).

5: തവക്കൽന രോഗപ്രതിരോധ നില

6: തവക്കൽന ആരോഗ്യ പാസ്പോർട്ട്

7: 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ

8. തവക്കൽനയിൽ നിന്നുള്ള ഇഖാമ / ഇഖാമ കോപ്പി / ഡിജിറ്റൽ ഇഖാമ കോപ്പി

9. ആവശ്യമായ ആപ്പുകൾ: സെഹതി, തവകൽന

ഇവ എല്ലാം കരുതുന്നത് നല്ലതാണ്. ഇതിൽ പറഞ്ഞ എല്ലാം ചിലപ്പോൾ ബോർഡിങ്‌ സമയത്ത് ചോദിച്ചേക്കാം. ചിലപ്പോൾ ചില കാര്യങ്ങൾ മാത്രമാണ് ചോദിക്കുന്നത്.