റിയാദ്: തന്റെ തൊഴിലാളികളെ മറ്റുള്ളവർക്ക് വേണ്ടിയോ തൊഴിലാളിയുടെ സ്വന്തം നേട്ടത്തിനായോ പുറത്ത് ജോലി ചെയ്യാൻ അനുവദിക്കുന്ന സ്പോൺസർമാർക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സഊദി പാസ്പോർട്ട് വിഭാഗം. ഇത്തരത്തിൽ തൊഴിലാളികളെ പുറത്ത് വിടുന്ന തൊഴിലുടമയ്ക്ക് 100,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് മുന്നറിയിപ്പ് നൽകി.
സ്പോൺസർ വിദേശിയാണെങ്കിൽ നാടുകടത്തൽ, ആറ് മാസം വരെ തടവ്, അഞ്ച് വർഷം വരെ റിക്രൂട്ട്‌മെന്റ് നിരോധനം എന്നിവയും നേരിടേണ്ടി വരും. പുറമേ, ആളുകളുടെ എണ്ണത്തിനനുസരിച്ച് പിഴയിൽ വ്യത്യാസമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത കാലത്തായി സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയുന്നവർക്കെതിരെവയും അനുവദിക്കുന്നവർക്കെതിരെയും ശക്തമായ മുന്നറിയിപ്പുമായി സഊദി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.