പാർസലിൽ മയക്കുമരുന്ന്; സഊദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

0
3788

റിയാദ്: തപാൽ പാർസലിൽ മയക്കുമരുന്ന് എത്തിയ കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. ഇന്ത്യക്കാരനൊപ്പം സ്വദേശി പൗരനും അറസ്റ്റിലായിട്ടുണ്ട്. 205,429 ആംഫെറ്റാമൈൻ ഗുളികകൾ അടങ്ങിയ തപാൽ പാർസൽ ആണ് ലഭിച്ചത്.

കുറ്റവാളികളെ പിടികൂടുന്നതിലും അവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ജിഡിഎൻസി) യുടെ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിച്ചും പ്രോത്സാഹിപ്പിച്ചും സഊദി അറേബ്യയുടെയും യുവാക്കളുടെയും സുരക്ഷയെ അട്ടിമറിക്കാനാണ് കള്ളക്കടത്ത് ലക്ഷ്യമിടുന്നത്. ബഹ്‌റൈനിലെ ലഹരി വിരുദ്ധ ഏജൻസിയുടെ സഹകരണത്തോടെയും സഊദിയിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെയുമാണ് ഇവർ പിടിയിലായത്.