ത്രിപുരയിലെ ആർ എസ് എസ് തേർവാഴ്ച: മതേതര സമൂഹം മൗനം വെടിയണം. ഇന്ത്യൻ സോഷ്യൽ ഫോറം

0
1445

റിയാദ്: ത്രിപുരയിൽ ആർ എസ് എസ് മുസ്‌ലിംകൾക്ക് എതിരെ നടത്തുന്ന തേർവാഴ്ച്ചക്കെതിരെ മതേതര സമൂഹം മൗനം വെടിയണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ത്രിപുരയിൽ സംഘപരിവാർ നടത്തിയിട്ടുള്ള ഹീനമായ കൊള്ളക്കും അക്രമണങ്ങൾക്കും മുസ്‌ലിംകൾ നിരന്തരമായി ഇരയാവുകയാണ്. ത്രിപുര സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നിഷ്‌ക്രിയത്വം അപലപനീയമെന്നും തുടർച്ചയായി നടത്തുന്ന വർഗീയ കലാപങ്ങൾ ഹിന്ദുത്വ രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായണന്നും ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയാൻ കുറ്റപ്പെടുത്തി.

ആസ്സാമിന് ശേഷം ത്രിപുരയും ഹിന്ദുത്വ ഭീകരരുടെ പരീക്ഷണ ശാലയാക്കി മാറ്റാൻ ശ്രമിക്കുമ്പോഴും ദേശീയ മാധ്യമങ്ങൾ പോലും ഇത്തരം ക്രൂരതകൾക്കെതിരെ കണ്ണടക്കുകയാണ്. സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കും കൊള്ളക്കും കൊള്ളിവെപ്പിനും കൂട്ട ബലാത്സങ്ങൾക്കും മുന്നിൽ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ മൗനം വെടിയണമെന്ന് സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. .