മദീന ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

ജിദ്ദ : റുവൈസ് ഏരിയ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മദീന ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. വ്യാഴാഴ്ച രാത്രി റുവൈസിൽ നിന്നും പുറപ്പെട്ട സംഘം പുലർച്ചെ നാല്മണിക്ക് മദീനയിൽ എത്തി. മസ്ജിദുന്നബവിയിൽ വെച്ച് സുബഹി നമസ്കരിച്ചതിനു ശേഷം മദീനയിലെ പതിനാറോളം ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. ജുമുഅ,അസർ, മഗ്‌രിബ് , ഇഷാ നമസ്കാരങ്ങളും മസ്ജിദുനബവിയിൽ വെച്ച് നിർവഹിച്ച ശേഷം ജിദ്ദയിലേക്ക് മടങ്ങിയ സംഘം ശനിയാഴ്ച പുലർച്ചെ റൂവൈസിൽ തിരിച്ചെത്തി. പ്രവാചന്റെയും അനുചരൻമാരുടെയും ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തിയ പഠന യാത്ര എല്ലാം കൊണ്ടും വേറിട്ട അനുഭവം ആയിരുന്നു.

മദീനയിലെ നൂർ മുഹമ്മദ്‌ ചരിത്ര വിവരണം നടത്തി. റുവൈസ് കെഎംസിസി ഭാരവാഹികളായ സയ്യിദ് മുഹ്‌ദാർ തങ്ങൾ കാളികാവ്, മുഹമ്മദ്‌ റഫീഖ് പന്താരങ്ങാടി, സലീം കരിപ്പോൾ, ശരീഫ് മുസ്ലിയാരങ്ങാടി, കബീർ നീരാട് തുടങ്ങുയവർ യാത്രക്ക് നേതൃത്വം നൽകി.