ജിദ്ദ : കാളികാവ് പ്രവാസികളുടെ സാംസ്കാരിക കൂട്ടായ്മയായ ‘കസവിന്റെ’ ആഭിമുഖ്യത്തിൽ ഏക ദിന ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ജിദ്ദ അൽ ഖുവൈസയിലെ കരീനത്തു ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ വിവിധ ടീമുകൾ പങ്കെടുത്തു. ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ അലുങ്ങൽ മുഹമ്മദ് നിർവഹിച്ചു.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ഡിഫെൻസ് ജിദ്ദ ടീമിനെ പരാജയപ്പെടുത്തി അൽ റായ് വാട്ടർ ടീം ജേതാക്കളായി. വിജയികൾക്ക് കാർഗോ ട്രാക്ക് ഷറഫിയ്യ സ്പോൺസർ ചെയ്ത ട്രോഫിയും ഹോളിഡേയ്സ് റെസ്റ്റോറന്റ് ബലദ് സ്പോൺസർ ചെയ്ത പരിതോഷികവും കസവ് പ്രവർത്തകരായ മുജീബ്, കബീർ, സാബിർ, റഫീഖ് തുടങ്ങിയവർ വിതരണം ചെയ്തു.
മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിന് ഗസ്റ്റോ കിച്ചൺ മുഷ്രിഫ സ്പോൺസർ ചെയ്ത ട്രോഫിയും റീഗൽ സൂപ്പർമാർക്കറ്റ് ഷറഫിയ്യ സ്പോൺസർ ചെയ്ത പരിതോഷികവും കസവ് പ്രവർത്തകരായ സൈനു, സുധീർ ശിഹാബ് (മാനു) എന്നിവർ വിതരണം ചെയ്തു.
കാണികൾ തിങ്ങി നിറഞ്ഞ ആവേശകരമായ മത്സരം ആസിഫ്, മാജിദ്, കരീം, റഷീദ്, അമീർ തുടങ്ങിയവർ നിയന്ത്രിച്ചു. കസവ് പ്രവർത്തകരായ യാസർ, ഫൈസൽ, നബീൽ, നൗഷാദ് തുടങ്ങിയവർ മത്സരത്തിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.