ജി 20 രാജ്യങ്ങളിൽ ഏറ്റവും മികച്ച മൂന്നാമത്തെ സ്മാർട്ട് നഗരമായി റിയാദ്

0
1558

റിയാദ്: ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐഎംഡി) പുറത്തിറക്കിയ 2021-ലെ ഐഎംഡി സ്‌മാർട്ട് സിറ്റി ഇൻഡക്‌സിൽ ഏറെ മുന്നിൽ സഊദി തലസ്ഥാനമായ റിയാദ് നഗരി. ജി 20 അംഗരാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽ മൂന്നാം നഗരവും ആഗോള തലത്തിൽ 30-ാമത്തെ സ്മാർട്ട് നഗരവുമാണ് റിയാദ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 റാങ്കുകള്‍ ഉയര്‍ന്നാണ് ഈ നേട്ടം.

ലോസ് ഏഞ്ചൽസ്, മാഡ്രിഡ്, ഹോങ്കോംഗ്, പാരീസ് തുടങ്ങിയ മഹത്തായ നഗരങ്ങളെ പിന്തള്ളിയാണ് റിയാദ് മുന്നേറുന്നത്. കൂടാതെ, മഹത്തായ ചരിത്ര നഗരങ്ങൾക്ക് മുന്നിൽ ലോകത്ത് 73ാം സ്ഥാനത്തും അറബ് ലോകത്ത് നാലാം സ്ഥാനത്തുമുള്ള റിയാദിന് ശേഷം സഊദിയിലെ രണ്ടാമത്തെ നഗരമായി മദീനയും സൂചികയിൽ ഇടം നേടിയിട്ടുണ്ട്.

റിയാദ് നഗരം കൈവരിച്ച ഈ ശ്രദ്ധേയമായ പുരോഗതി, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിന് ശേഷം ജി 20 രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെതും ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യവുമാക്കി. 34 സൂചകങ്ങള്‍ അനുസരിച്ച് രാജ്യത്തിന്റെ തലസ്ഥാനം മെച്ചപ്പെടുത്തിയതിന്റെ ഫലമാണിത്.

നേട്ടത്തിൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (എംസിഐടി), സഊദി ഡാറ്റ ആൻഡ് എഐ അതോറിറ്റി (എസ്‌ഡിഎഐഎ), റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി, മദീന റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം ഭരണാധികാരികൾക്ക് നന്ദിയും കടപ്പാടും അറിയിച്ചു.