ദമാം: കിഴക്കൻ സഊദിയിൽ പെട്രോൾ പമ്പ് ജീവനക്കാരന്റെ റൂമിൽ കയറി കൊള്ള നടത്തിയ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി ഈസ്റ്റേൺ പ്രവിശ്യാ പോലീസ് അറിയിച്ചു. പെട്രോൾ പമ്പ് ജീവനക്കാരൻ മുറിയിൽ സൂക്ഷിച്ചിരുന്ന 1,30,000 റിയാലാണ് ഇന്ത്യക്കാരൻ കവർച്ച ചെയ്തത്.
പെട്രോൾ പമ്പ് ഉടമയുടെ പണമായിരുന്നു തൊഴിലാളി സൂക്ഷിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിയിൽ നിന്ന് 1,30,000 റിയാലും കണ്ടെടുത്തതായി പോലീസ് മീഡിയാ വാക്താവ് അറിയിച്ചു. കുറ്റകൃത്യങ്ങളുടെ സുരക്ഷാ തുടർനടപടികളാണ് മോഷ്ടാവിനെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഇടയാക്കിയതെന്ന് കിഴക്കൻ മേഖലാ പോലീസിന്റെ മാധ്യമ വക്താവ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഷെഹ്‌രി പറഞ്ഞു.
പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രൊസിക്യൂഷനു കൈമാറുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
