തവക്കൽനായിലെ സ്റ്റാറ്റസ് “ഇമ്യൂൺ” ആക്കിക്കൊടുക്കും; വിദേശികൾ സഊദിയിൽ പിടിയിൽ

0
2337

മദീന: തവക്കൽനായിലെ ഹെൽത്ത് സ്റ്റാറ്റസ് ഇമ്യൂൺ ആക്കി മാറ്റിക്കൊടുക്കുന്ന വിദേശികൾ അറസ്റ്റിൽ. മദീന പൊലീസാണ് പരസ്യം നല്കിയ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ, യമൻ പൗരന്മാരാണ് അറസ്റ്റിലായത്.

സ്റ്റാറ്റസ് മാറ്റിക്കൊടുക്കാൻ ബന്ധപ്പെടണമെന്ന നിലയിൽ ഇവർ സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്താണ് ആളുകളെ വലയിലാക്കിയിരുന്നത്.
പരസ്യം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

പ്രതികൾക്കെതിരെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.