ജിദ്ദ: അബീർ ഗ്രൂപ്പിന് കീഴിൽ ഷറഫിയ്യയിൽ ആരംഭിച്ച നിബ്രാസ് അൽ സഹ ഡെന്റൽ കെയർ സെന്ററിന്റെ ഉദ്ഘാടനം ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് ജനറൽ മാനേജർ മൻസൂർ അൽ മുതൈരി നിർവഹിച്ചു. ചടങ്ങിൽ ബോർഡ് അംഗം സയീദ് അൽ സുല്ലമി, വൈസ് പ്രെസിഡന്റുമാരായ ഡോ. അഫ്സർ (ഓപ്പറേഷൻസ്), ജാബിർ വലിയകത്ത് (ഫിനാൻസ്), എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹ്മദ് ആലുങ്ങൽ, ട്രഷറി ഡയറക്ടർ ഡാനിഷ് അഹ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ഷറഫിയ്യ സിത്തീൻ സ്ട്രീറ്റിന് കുറുകെയുള്ള മേൽപ്പാലത്തിന് സമീപം ആരംഭിച്ച സെന്ററിൽ ഓർത്തോ ഡോന്റിക്സ്, പെഡോഡോന്റിക്സ്, എൻഡോഡോന്റിക്സ്, ഓറൽ & മാക്സിലോ ഫേഷ്യൽ സർജറി തുടങ്ങിയ വിഭാഗങ്ങളിലായി എട്ടോളം ഒ.പി കൾ പ്രവർത്തിക്കും. പനോരാമിക് എക്സ് റെ അടക്കമുള്ള ആധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത്തരം സ്പെഷ്യലിറ്റി ക്ലിനിക്കുകൾ സഊദി അറേബ്യയിലുടനീളം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി അബീർ ഗ്രൂപ്പ് മുന്നോട്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.