സൗത്ത് കൊറിയയിലേക്ക് ഉള്ളികൃഷിക്കായി കേരള സർക്കാർ സ്ഥാപനം വഴി റിക്രൂട്ട്മെന്റ്, ഒരു ലക്ഷത്തിലധികം ശമ്പളം

0
5872

തിരുവനന്തപുരം: സൗത്ത് കൊറിയയിലേക്ക് ഉള്ളികൃഷിക്കായി കേരള സർക്കാർ സ്ഥാപനം വഴി റിക്രൂട്ട്മെന്റ് നടക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് ആണ് സൗത്ത് സൗത്ത് കൊറിയൻ സർക്കാറിൻ്റെ പദ്ധതികളുടെ ഭാഗമായുള്ള ഉള്ളികൃഷിക്ക് കേരളത്തിൽ നിന്ന് ജീവനക്കാരെ റിക്രുട്ട് ചെയ്യുന്നത്.

പത്താം ക്ളാസ് വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. കൃഷിയിൽ മുൻ പരിചയം ആവശ്യമാണ്. 1000 യു എസ് ഡോളറിനും 1500 യു എസ് ഡോളറിനും ഇടയിലാണ് പ്രതിമാസ ശമ്പളം. അതായത് ഇന്ത്യൻ രൂപ 74,000 ത്തിനും 1,12,000 ത്തിനും ഇടയിൽ.

25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ്. അപേക്ഷകരിൽ 60 ശതമാനം സ്ത്രീകളെയായിരിക്കും പരിഗണിക്കുക. ആയിരം പേർക്കാണ് അവസരം. എങ്കിലും ആദ്യ ഘട്ടത്തിൽ 100 പേരെയാണ് റിക്രൂട്ട് ചെയ്തു അയക്കുക.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റ https://odepc.kerala.gov.in/jobs/ എന്ന ലിങ്ക് വഴിയോ recruit@odepc.in എന്ന ഇമെയിലിൽ ബയോഡാറ്റ അയച്ചോ അപേക്ഷ സമർപ്പിക്കാനുവുന്നതാണ്. ഒക്ടോബർ 27 നു മുമ്പ് അയയ്ക്കണം. 7736496574 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഒക്ടോബർ 27 നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലും 29 നു എറണാകുളം മുനിസിപ്പൽ ടൗൺഹാളിലും ഒഡെപെക് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. കൊറിയയിലെ ജോലി സാഹചര്യം, ജോലിയുടെ അവസ്ഥ എന്നിവ സെമിനാറിൽ വ്യക്തമാക്കും. അതിനു ശേഷമായിരിക്കും യോഗ്യതയും താത്പര്യവുമുള്ളവരെ ഇൻ്റർവ്യൂവിനു വിളിക്കുക. നിലവിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കൊറിയ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നതിനാൽ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് അപേക്ഷിക്കാം. കൊവാക്സിൻ സ്വീകരിച്ചവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.