“ജുബൈൽ-ദഹ്‌റാൻ” എക്സ്പ്രസ്സ് വേയിൽ നിരവധി വാഹനങ്ങൾ തമ്മിലുണ്ടായ ഭയാനകമായ കൂട്ടിയിടിയുടെ വീഡിയോ

0
5358

ദമാം: കിഴക്കൻ സഊദിയിലെ ജുബൈൽ-ദഹ്‌റാൻ” റോഡിൽ നിരവധി വാഹനങ്ങൾ തമ്മിൽ ഉണ്ടായ ഒരു ട്രാഫിക് അപകടത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അതിവേഗതയിൽ പോകുന്നതിനിടെ ഒരു വാഹനം അതിന്റെ മുൻവശത്തുള്ള മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നതും അതിന്റെ പാത മാറ്റുന്നതിന് മുമ്പ് മറ്റ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും വീഡിയോയിൽ കാണാം.

ഈ ഭയാനകമായ അപകടത്തിന്റെ ഫലമായി നിരവധി വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി വീഡിയോ സൂചിപ്പിക്കുന്നു. എന്നാൽ മാനുഷിക അത്യാഹിതങ്ങൾ സംഭവിചിട്ടില്ലെന്നാണ് വിവരം.

വീഡിയോ👇

https://malayalampress.com/wp-content/uploads/2021/10/2021_10_25_06_21_48_KkvhfdW-9WB6yd6T.mp4