കിഴക്കൻ സഊദി തീരത്ത് ചത്ത തിമിംഗലം അടിഞ്ഞു, ഒരു വർഷത്തിന് ശേഷം വീണ്ടും അസ്ഥികൂടം പുറത്തെടുക്കും

0
2637

ദമാം: സഊദി കിഴക്കൻ പ്രവിശ്യയിലെ റാസ്തനൂറയിലെ കടൽത്തീരത്ത് ചത്ത തിമിംഗലം അടിഞ്ഞ സംഭവത്തിൽ റിപ്പോർട്ട് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡവലപ്മെന്റ് അന്വേഷണം തുടങ്ങി.

ജുബൈൽ മറൈൻ ബയോളജി സെന്ററിലെ വിദഗ്ധർ കേസ് കൈകാര്യം ചെയ്യുകയും തിമിംഗലത്തിന്റെ മരണത്തിന്റെ കാരണങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ഡാറ്റ ശേഖരിക്കുകയും ചെയ്തിയിട്ടുണ്ട്. 11 മീറ്റർ നീളമുള്ള തിമിംഗലമാണ് അടിഞ്ഞത്.

തിമിംഗലത്തിന്റെ അളവുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിന്റെ വിവരങ്ങൾ നിരീക്ഷിക്കുകയും ഡാറ്റാബേസിൽ ചേർക്കുകയും ചെയ്തുവെന്നും കൂടാതെ, ഡിഎൻഎ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു പ്രത്യേക സ്ഥലത്ത് കുഴിച്ചിടുമെന്നും, ഒരു വർഷത്തിനുശേഷം അതിന്റെ അസ്ഥികൂടം എക്സിബിഷനുകളിലും ശാസ്ത്രീയ ഗവേഷണങ്ങളിലും ഉപയോഗിക്കുന്നതിന് വീണ്ടും വേർതിരിച്ചെടുക്കുമെന്നും നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡവലപ്മെന്റ് ചൂണ്ടിക്കാട്ടി.