ഗൾഫ് രാജ്യങ്ങളിൽ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത് ഇരുപതിനായിരത്തോളം രോഗികൾ

0
1082

റിയാദ്: ഗൾൾഫ് രാജ്യങ്ങളിൽ കൊവിഡ് വൈറസിന്റെ മൊത്തം സ്ഥിതിവിവരക്കണക്കുകൾ ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്ത് വിട്ടു. അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ രാജ്യങ്ങളിലെ ഒക്ടോബർ 21 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.

സഊദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത് എന്നീ ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ അംഗ രാജ്യങ്ങളിൽ ഇത് വരെ 2,518,360 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 2,490,065 പേർ സുഖം പ്രാപിച്ചതായും ട്വിറ്റർ പേജിൽ പ്രസിദ്ധീകരിച്ച ഒരു ഇൻഫോഗ്രാഫിക്സിൽ സൂചിപ്പിച്ചു.

പകർച്ചവ്യാധി മൂലം 19,465 മരണമാണ് സ്ഥിരീകരിച്ചത്. അതേസമയം, ഈ രാജ്യങ്ങളിൽ ഇത് വരെ നൽകിയ മൊത്തം കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 81,226,996 ആയി.