‘സ്നേഹ നിലാവ്’ സംഗീത പരിപാടി സംഘടിപ്പിച്ചു

ജിദ്ദ: കാലിക്കറ്റ്‌ മ്യൂസിക് ലവേഴ്സ് ജിദ്ദ ‘സ്നേഹ നിലാവ്’ എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. ഉപരി പഠനാർത്ഥം നാട്ടിലേക്കു പോകുന്ന ജിദ്ദയിലെ പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് വെബ്‌സാൻ മനോജ് ഖാനും വളർന്നു വരുന്ന റിതം പാഡ് ആർട്ടിസ്റ്റ് ഇലാൻ മനോജ് ഖാനും ജിദ്ദയിലെ പ്രശസ്ത ഗായികയും അടുത്ത കാലത്തായി സിനിമ പിന്നണി ഗായികയായി ചുവടുവെച്ച മുംതാസ് അബ്്ദുറഹ്മാനെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

സീസൺസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സ്നേഹ നിലാവ്’ എന്ന ചടങ്ങിൽ ജിദ്ദയിലെ പ്രമുഖർ പങ്കെടുത്തു. തുടർന്നു ലൈവ് ഓർക്കസ്ട്രയും നടന്നു. പ്രസിഡൻറ് വി. പി ഹിഫ്സു റഹ്മാൻ അധ്യക്ഷത വഹിച്ചു. വെബ്‌സാൻ മനോജ് ഖാനും ഇലാൻ മനോജ് ഖാനും മുംതാസ് അബ്ദുറഹ്മാനുമുള്ള ഉപഹാരം ഹിഫ്സു റഹ്മാൻ നൽകി. സ്പെഷ്യൽ ഉപഹാരം സീനിയർ മെമ്പർ യൂസുഫ് ഹാജി നൽകി. മുസാഫിർ, അബ്ദുൽ മജീദ് നഹ, മോഹൻ ബാലൻ, നൗഫൽ മാസ്റ്റർ, ഷിബു തിരുവനന്തപുരം, സാക്കിർ മദാരി, ഇസ്മായിൽ മരുദേരി, ഡോ. ഇന്ദു, സീതി കൊളക്കാടൻ, മീർ ഗസൺഫാർ അലി സാകി, ഐ.ഐ.എസ്.ജെ മെമ്പർ അസ്‌ലം, കബീർ കൊണ്ടോട്ടി, ഹസ്സൻ യമഹ, യൂസഫ് ഹാജി കൊളത്തറ, മനോജ് ഖാൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.

ജമാൽ പാഷ, സിക്കന്തർ, മൻസൂർ ഫറോക്, മാത്യു വർഗീസ്, നാസർ മോങ്ങം, ബൈജു ദാസ്, ജാഫർ വയനാട്, മൻസൂർ നിലമ്പൂർ, സജീവ് ലാൽ, മൻസൂർ കാലിക്കറ്റ്, മുംതാസ് അബ്ദുൽ റഹ്മാൻ, ഡോ. മിർസാന ഷാജു, ആഷാ ഷിജു, റെഹാന സുധീർ, സോഫിയ സുനിൽ, ഖദീജ, വിജിഷ ഹരീഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. റഷീദ് കൊളത്തറ സ്വാഗതവും അഷ്‌റഫ് അൽ അറബി നന്ദിയും പറഞ്ഞു. മനാഫ് കാലിക്കറ്റ്, ഷാജഹാൻ ബാബു , അബ്ദുൽ മജീദ് വെള്ളയോട്ട്, സുധീർ വർക്കല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.