റിയാദ്: പള്ളികളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്ന് സഊദി ഇസ്‌ലാമിക മന്ത്രാലയം ഉണർത്തി. പൊതുജനാരോഗ്യ അതോറിറ്റി “വിഖായ” യുടെ ശുപാർശകൾക്കനുസൃതമായാണ് ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം ആരാധകർ തമ്മിലുള്ള അകലം പാലിക്കുന്നതും മറ്റു മുൻകരുതൽ നടപടികൾ തുടരണമെന്നും ആവശ്യപ്പെട്ടത്.
എല്ലാ പ്രായക്കാരും വ്യത്യസ്ത ആരോഗ്യ സാഹചര്യങ്ങളും ഉള്ളവരാണ് പള്ളികൾ സന്ദർശിക്കുന്നതെന്നും “തവക്കൽന” ആപ്ലിക്കേഷനിലൂടെ വ്യക്തിഗത ആരോഗ്യസ്ഥിതി പരിശോധിക്കാൻ കേന്ദ്രങ്ങൾ ഇല്ലെന്നും ഇതിനാൽ തന്നെ പള്ളിയിൽ പോകുന്നവരുടെ ആരോഗ്യം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്നും പള്ളികളിലെ ആരാധകർ തമ്മിലുള്ള അകലം പാലിക്കുന്നത് തുടരാനും മന്ത്രാലയം എല്ലാ പള്ളി ജീവനക്കാരോടും ആവശ്യപ്പെട്ടു.
മുൻകരുതൽ നടപടികളെക്കുറിച്ച് ലഭിച്ച എല്ലാ നിർദ്ദേശങ്ങളും ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം പിന്തുടരുന്നുവെന്നും പള്ളിയിൽ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവ നടപ്പാക്കാൻ പ്രവർത്തിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു. വിവരങ്ങക് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും കിംവദന്തികൾ സൂക്ഷിക്കാനും എല്ലാവരോടും മന്ത്രാലയം ആവശ്യപ്പെട്ടു.