കുവൈത് പെട്രോളിയം റിഫൈനറിയിൽ തീപിടുത്തം, നിരവധി തൊഴിലാളികൾക്ക് പരിക്ക്

0
2322

കുവൈത് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) യുടെ റിഫൈനറിയിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് മിന അൽ-അഹ്മാദി റിഫൈനറിയിലെ എആർഡിഎസ് യൂണിറ്റിൽ പൊട്ടിത്തെറിയെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്. റിഫൈനറിയുടെ അന്തരീക്ഷ അവശിഷ്ട ഡെസൾഫ്യൂറൈസേഷൻ (ARDS) യൂണിറ്റിലാണ് സംഭവം നടന്നത്. പ്രദേശത്ത് ഒരു പൊട്ടിത്തെറി കേട്ടതായി പ്രാദേശിക മാധ്യമങ്ങളും സോഷ്യൽ മീഡിയയും റിപ്പോർട്ട് ചെയ്തു.

തീപിടുത്തത്തെ തുടർന്ന് പുക ശ്വസിച്ചതിനെ തുടർന്ന് നിരവധി കരാർ തൊഴിലാളികൾക്ക് ചെറിയ പരിക്കുകളും ശ്വാസതടസവും നേരിട്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് സ്ഥലത്ത് വെച്ച് തന്നെ പ്രഥമശുശ്രൂഷ നൽകിയ ശേഷം അൽ-അദാൻ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം ആളപായമില്ലെന്ന് റിപ്പോർട്ടു ചെയ്‌തെങ്കിലും പിന്നീട് നിരവധി ചെറിയ പരിക്കുകളും ശ്വാസംമുട്ടലും ഉണ്ടായതായി കമ്പനി ട്വീറ്റിൽ പറഞ്ഞു.

അതേസമയം, റിഫൈനറി പ്രവർത്തനങ്ങൾ, കയറ്റുമതി, പ്രാദേശിക വിപണനം, വൈദ്യുതി, ജല മന്ത്രാലയത്തിന് കീഴിലെ വിതരണ പ്രവർത്തനങ്ങൾ എന്നിവ യെ ബാധിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

വീഡിയോ 👇