ദുബൈയിൽ ക്വാറന്റൈൻ പൂർത്തിയാക്കി ഇന്ന് സഊദിയിലേക്ക് മടങ്ങാനിരിക്കെ മലയാളി മരണപ്പെട്ടു

0
6857

റിയാദ്: സഊദിയിലേക്കുള്ള മടക്ക യാത്രക്കിടെ മലയാളി ദുബൈയിൽ മരണപ്പെട്ടു. ഒതായി കാഞ്ഞിരാല ഉസ്സന്‍ ബാപ്പുവിന്റെ മകൻ നൗഫല്‍ എന്ന കൊച്ചു (34) ദുബായില്‍ നിര്യാതനായത്. അമൃത ടി.വി ജിദ്ദ റിപ്പോര്‍ട്ടര്‍ സുൽഫിക്കര്‍ ഒതായിയുടെ ഇളയ സഹോദരനാണ്. നാട്ടില്‍നിന്ന് സഊദിയിലേക്ക് വരാനായി ദുബായിലെത്തി ക്വാറന്റൈനിലിരിക്കുകയായിരുന്നു. ഇന്ന് രാത്രി സഊദിയില്‍ ഇറങ്ങാനിരിക്കെയാണ് മരണം.

പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ജിദ്ദയിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കാഞ്ഞിരാല ഫാത്തിമയാണ് മാതാവ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഹബീബ് (ജിദ്ദ), ഷബീര്‍ എന്നിവരും സഹോദരന്മാരാണ്.