വിശ്വാസികൾക്ക് കൺ കുളിർക്കുന്ന കാഴ്ച; കഅ്ബയെ ചുറ്റിയുള്ള മറ നീക്കം ചെയ്തു

0
7883

മക്ക: മാസങ്ങളുടെ ഇടവേളക്ക് ശേഷം വിശ്വാസികൾക്ക് മക്കയിൽ നിന്ന് കൺ കുളിർക്കുന്ന കാഴ്ചക. ഞായറാഴ്ച മുതൽ വിശുദ്ധ ഹറം പള്ളികളിൽ മുഴുവൻ ശേഷിയിലും തീർത്ഥാടകരെ അനുവദിക്കുന്നതിന്റെ ഭാഗമായി വിശുദ്ധ കഅ്ബയെ ചുറ്റിയുള്ള മറ നീക്കം ചെയ്തു. ഇരു ഹറം കാര്യലയ വകുപ്പാണ് സുബ്ഹി നിസ്കാരത്തിന് മുന്നോടിയായി ഒരുക്കങ്ങൾ നടത്തിയത്. പ്രഭാത പ്രാർത്ഥനയ്ക്കുള്ള തയ്യാറെടുപ്പായി കഅ്ബയെയും ഇബ്രാഹിം മഖാമിനെയും ചുറ്റിപ്പറ്റിയുള്ള തടസ്സങ്ങൾ പൂർണ്ണമായും നീക്കി. ഒന്നര വർഷത്തിന് ശേഷമാണ് കഅ്ബക്ക് ചുറ്റുമുള്ള തടസങ്ങൾ ഒഴിവാക്കുന്നത്.

ഒക്ടോബർ 17 ഞായറാഴ്ച മുതൽ ആരോഗ്യ മുൻകരുതലുകൾ ലഘൂകരിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെ ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.

മന്ത്രാലയ തീരുമാനപ്രകാരം ഇരു ഹറമുകളിലും തീർത്ഥാടകരെയും ആരാധകരെയും സന്ദർശകരെയും പൂർണ്ണ ശേഷിയിൽ പ്രവേശിപ്പിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന് ഇരു ഹറം കാര്യാലയ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.

മക്കയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും

വീഡിയോ കാണാം 👇

https://malayalampress.com/wp-content/uploads/2021/10/2021_10_16_22_37_00_2d9fDjkhhEnK-9_J.mp4

ഹറം പള്ളിയിൽ സാമൂഹിക അകലം പാലിക്കാനുള്ള സ്റ്റിക്കറുകൾ നീക്കി, മുഴുവൻ ശേഷിയിലും തീർത്ഥാടകരെ അനുവദിക്കും, ഈ നിബന്ധനകൾ പാലിക്കണം

സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു, മാസ്ക് ധരിക്കുന്നതിൽ ഇളവ്