സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് ബോട്ടുകൾ സഊദി സേന തകർത്തു

0
2027

റിയാദ്: മനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ സഊദിക്കെതിരെ ആക്രമണത്തിനായി ഉപയോഗിക്കുന്ന രണ്ട് സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ നശിപ്പിച്ചതായി അറബ് സഖ്യസേന അറിയിച്ചു. അതേസമയം, ആക്രമണ ശ്രമത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സൂചനകൾ പുറത്ത് വിട്ടിട്ടില്ല.

ബാബ് അൽ മൻദബ് കടലിടുക്കിലും തെക്കൻ ചെങ്കടലിനും ഇടയിലെ അന്താരാഷ്‌ട്ര വ്യാപാരത്തിനെതിരെ ഹൂത്തികൾ ഭീഷണിതുടരുകയാണെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകി. ഹൂദൈദ ഗവർണറേറ്റിൽ നിന്ന് ആക്രമണങ്ങൾ നടത്തിയതിലൂടെ ഹൂതികൾ സ്റ്റോക്ക്ഹോം ഉടമ്പടി ലംഘിച്ചതായും സഖ്യ സേന കൂട്ടിച്ചേർത്തു.

2014 ൽ ഹൂതികൾ അട്ടിമറിച്ച ഒരു അന്താരാഷ്ട്ര അംഗീകാരമുള്ള ഗവൺമെന്റിനെ പുനഃസ്ഥാപിക്കാൻ സഖ്യസേന 2015 മാർച്ചിലാണ് യെമനിൽ ഇടപെടൽ തുടങ്ങിയത്. പിന്നീട് ഇത് ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായി ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്ന നിലയിൽ യുദ്ധമായി പരിണമിക്കുകയായിരുന്നു.