സഊദിയിലേക്ക് പോകാനായി ദുബൈയിൽ എത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. പതിനാല് ദിവസം സഊദിക്ക് പുറത്ത് കഴിയണമെന്ന നിബന്ധനയെ തുടർന്ന് ഇതിനായി ദുബൈയിലെത്തിയ കർണ്ണാടക ശിവമൊഗ്ഗ സ്വദേശി മുഹമ്മദ് ഫാറൂഖ് (32)ആണ് ദുബൈയിൽ ഹോട്ടലിൽ കുഴഞ്ഞുവീണു മരിച്ചത്.
രണ്ടുദിവസം മുമ്പാണ് കാസർകോട്ടെ ട്രാവൽ ഏജൻസി മുഖേന ഇദ്ദേഹം ദുബൈയിൽ എത്തിയത്. ക്വാറൻറീനിൽ കഴിയവെയാണ് മരണം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.