റിയാദ്: കൊവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി നിർത്തി വെച്ച പള്ളികളിലെ ഖുർആൻ മനഃപാഠ പഠന ക്ലാസുകൾ പുനഃരാരംഭിക്കാൻ ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകി. രാജ്യത്തെ എല്ലാ പ്രവിശ്യ മന്ത്രാലയ ശാഖകളിലേക്കും ഇത് സംബന്ധിച്ച നിർദേശം ഇസ്‌ലാമിക കാര്യ മന്ത്രി ഡോ: അബ്ദുൽ ലത്വീഫ് ആലു ശൈഖ് നൽകിയിട്ടുണ്ട്. സ്ത്രീകളുടെ ഖുർആൻ പഠനവും പുനഃരാരംഭിക്കും.
സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മുഴുവൻ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണമെന്നും കർശന നിർദേശമുണ്ട്. രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കണമെന്നും ഇക്കാര്യം തവക്കൽനയിൽ വ്യക്തമാക്കണമെന്നും അദ്ദേഹം ഉണർത്തി.