കിഴക്കൻ സഊദിയിലെ റോഡരുകിൽ സിംഹം, വൈറൽ വീഡിയോ

0
5692

ദമാം: കിഴക്കൻ സഊദിയിലെ റോഡരുകിൽ സിംഹത്തെ കണ്ടത് പരിഭ്രാന്തി പരത്തി. അൽ ഖോബാറിലാണ് ജനവാസ കേന്ദ്രത്തിൽ ഒരു സിംഹം പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. സ്വകാര്യ വ്യക്തി വളർത്തുന്ന പെൺ സിംഹം കൂട്ടിൽ നിന്ന് രക്ഷപ്പെട്ടതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിന്റെ വീഡിയോ പരന്നതോടെ വന്യ ജീവി സംരക്ഷണ കേന്ദ്ര ജീവനക്കാർ സിംഹത്തെ മയക്ക് വെടി വെച്ച് പിടികൂടുകയായിരുന്നു. അതേ സമയം സിംഹം ആരെയും ഉപദ്രവിച്ചിട്ടില്ലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിംഹം പുറത്തിറങ്ങി നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി വൈറലായി.

വീഡിയോ 👇

https://youtube.com/shorts/g7N_Xh1Y0rE?feature=share

https://malayalampress.com/wp-content/uploads/2021/10/VN20211012_212653.mp4