സഊദിയിൽ പൊതു ഗതാഗതം പൂർവ്വ സ്ഥിതിയിലേക്ക്; മുഴുവൻ സീറ്റുകളിലും യാത്ര അനുവദിക്കും

0
1895

റിയാദ്: സഊദിയിൽ പൊതു ഗതാഗതം പൂർവ്വ സ്ഥിതിയിലേക്ക് തുറക്കുന്നു. ഇതിന്റെ ഭാഗമായി മുഴുവൻ സീറ്റുകളിലും അനുവദിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റി വ്യക്തമാക്കി. ട്രെയിനുകൾ, ഇന്റർസിറ്റി ബസുകൾ, ജിസാൻ ഫുർസാൻ ദ്വീപുകൾക്കിടയിലെ ഫെറികൾ എന്നിവയിൽ മുഴുവൻ സീറ്റ് ശേഷിയും ഉപയോഗിക്കാമെന്ന് അതോറിറ്റി അറിയിച്ചു.

ആരോഗ്യ മന്ത്രാലയം അംഗീകരിച്ച രണ്ട് ഡോസ് വാക്സിനുകൾ എടുത്ത യാത്രക്കാർക്ക് മാത്രമായിരിക്കും അനുമതി. എന്നാൽ, തവക്കൽനയിൽ ഇളവുകൾ ഉള്ള വിഭാഗത്തിന് ഇത് ബാധകമല്ല. യാത്രക്കാർ മറ്റു കൊവിഡ് മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇതിനായി അംഗീകാരമുള്ള കമ്പനികൾക്ക് മാത്രമായിരിക്കും അനുമതി നൽകുക.