റിയാദ്: സഊദിയിൽ എത്തുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമായി സിവിൽ എവിയേഷന്റെ പുതിയ സർക്കുലർ. ക്വാറന്റൈൻ ആവശ്യമുള്ളവർക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലുകൾ, അപാർട്ട്‌മെന്റുകൾ എന്നിവക്ക് പുറമെ നഗര, ഗ്രാമ മന്ത്രാലയത്തിന്റെ അനുമതിയുള്ള കെട്ടിടങ്ങളും ഉപയോഗിക്കാമെന്നാണ് നിർദേശം. ഇത് സംബന്ധിച്ച നിർദേശം എല്ലാ എയർലൈനുകൾക്കും ഗാക നൽകി. ബോർഡിംഗ് പാസ് ലഭിക്കുന്ന സമയത്ത് ഇത്തരം കെട്ടിടങ്ങളിലെ ബാർ കോഡുള്ള ക്വാറന്റൈൻ കാണിച്ചുകൊടുത്താൽ മതിയെന്ന് സിവിൽ എവിയേഷൻ വ്യക്തമാക്കി.

എന്നാൽ, നിലവിൽ സഊദിയിൽ ഇഖാമയോ തൊഴിൽ വിസയോ ഉള്ളവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ
സന്ദർശന വിസയിലെത്തുന്നവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇവരിൽ ക്വാറന്റൈൻ നിർബന്ധമുള്ളവർക്ക് അഞ്ച് ദിവസ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ഹോട്ടലുകളിൽ തന്നെ കഴിയണം.




