നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന തവക്കൽന സ്റ്റാറ്റസ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടു

0
11813

റിയാദ്: തവക്കൽന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് നാളെ (ഞായറാഴ്ച) മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ട്വിറ്ററിലെ” ഔദ്യദ്യോഗിക അക്കൗണ്ടിലൂടെ ഇതിന്റെ ഇൻഫോഗ്രാഫിക് പ്രസിദ്ധീകരിച്ചു. ആളുകളുടെ വിവിധ അവസ്ഥകൾക്കനുസരിച്ച് വ്യത്യസ്തങ്ങളായ 8 സ്റ്റാറ്റസുകളിൽ ഏതെങ്കിലും ഒന്നായിരിക്കും തവക്കൽനയിൽ ഉണ്ടാകുക.

ഓരോ സ്റ്റാറ്റസും അറിയാം 👇

ഇമ്മ്യൂൺ (വാക്സിനുകൾ ഫുൾ ഡോസ് സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഇത് )
റെസീവ്ഡ് ഫസ്റ്റ് ഡോസ് (സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ ഒരു ഡോസ് സ്വീകരിച്ചവർ)
നോട്ട് പ്രൂവൻ ടു ബി ഇൻഫെക്റ്റഡ് (നിലവിൽ കൊറോണ വാക്സിൻ സ്വീകരിക്കേണ്ടതില്ലാത്ത വിഭാഗങ്ങൾ, 12 വയസ്സിനു താഴെയുള്ളവർക്ക് ആയിരിക്കും ഇത് കാണുക)
നോട്ട് ഇമ്യൂൺ (വാക്സിൻ സ്വീകരിക്കേണ്ട വിഭാഗങ്ങളായിട്ടും വാക്സിൻ സ്വീകരിക്കാത്തവർ, 12 വയസ്സിനു മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് ഈ സ്റ്റാറ്റസ് ആയിരിക്കും)
ഇൻഫെക്റ്റഡ് (കഴിഞ്ഞ 10 ദിവസങ്ങളിൽ ഒരു പോസിറ്റീവ് ബാധിച്ചവർ)
പോസ്റ്റീവ് ആയവരുമായി ബന്ധപ്പെയാൾ (കൊറോണ സ്ഥിരീകരിച്ച ഒരാളുമായി ഇടപഴകിയ വ്യക്തികൾ)
ഹോം ക്വാറന്റൈൻ (വീടുകളിൽ ക്വാറൻ്റീൻ കഴിയേണ്ടവർ)
ഹോട്ടൽ ക്വാറന്റൈൻ (ഹോട്ടൽ ക്വാറൻ്റീൻ നിർബന്ധമായ വിഭാഗങ്ങൾ)