സഊദിയിൽ നാളെ മുതൽ വിവിധ കാര്യങ്ങൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധം, തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസിലും മാറ്റമുണ്ടാകും

0
2925

റിയാദ്: സഊദിയിൽ പുറത്തിറങ്ങാൻ രണ്ട് ഡോസ് വാക്സിൻ നിബന്ധന നാളെ പ്രാബല്യത്തിൽ വരും. സ്ഥാപനങ്ങൾ, വിമാനങ്ങൾ, പൊതു ഗതാഗതം, ഇരു ഹറമുകൾ എന്നിവയിൽ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം ആയിരിക്കും അനുമതി. ഒക്ടോബർ പത്ത് മുതൽ പുലർച്ചെ ആറ് ഈ നിബന്ധന പ്രാബല്യത്തിൽ വരിക.

സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, സ്പോർട്സ്, ടൂറിസം പ്രവർത്തനങ്ങളിൽ പ്രവേശിക്കുന്നതിനും ഏതെങ്കിലും സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക, വിനോദ പരിപാടിയിൽ പ്രവേശിക്കുന്നതിനും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുക, ബിസിനസ്സ് ഓഡിറ്റ് നടത്തുക,
വിമാനങ്ങളിലും പൊതുഗതാഗതത്തിലും യാത്ര ചെയ്യുക എന്നിവക്ക് നാളെ മുതൽ രണ്ട് ഡോസ് വാക്സിൻ നിര്ബന്ധമാണ്.

അതോടൊപ്പം തന്നെ, ഒക്ടോബർ 10 മുതൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസിലും മാറ്റമുണ്ടാകും. രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കുക. പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേഷൻ.