ഉംറ തീർഥാടനം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

0
995

മക്ക: വിശുദ്ധ ഉംറ നിർവ്വഹിക്കനും ഇരു ഹറമുകളിലും പ്രാർത്ഥന നിർവ്വഹിക്കാനും അനുമതി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തി. രാജ്യത്ത് അംഗീകരിച്ച കൊറോണ വൈറസ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകൾക്ക് മാത്രമായിരിക്കും ഇനി മുതൽ ഇതിനുള്ള അനുമതി. ഒക്ടോബർ പത്ത് രാവിലെ ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ തവക്കൽന ആപ്ലിക്കേഷനിൽ രേഖപ്പെടുത്തപ്പെട്ട വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് ഇളവുണ്ടാകും.

നിലവിൽ രണ്ട് വാക്സിനേഷൻ ഡോസുകൾ പൂർത്തിയാക്കാത്തവരിൽ ഉംറ, പ്രാർത്ഥനകൾക്ക് നേരത്തെ പെർമിറ്റ് ലഭിച്ചവർ പെർമിറ്റ് തീയതിക്ക് 48 മണിക്കൂർ മുമ്പ് രണ്ടാമത്തെ ഡോസ് എടുക്കണമെന്നും അല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കപ്പെടുമെന്നും അധികൃർ അറിയിച്ചു.

നാളെ മുതൽ രാജ്യത്തെ സർക്കാർ പൊതു ഓഫീസുകൾ ഉൾപ്പെടെ മുഴുവൻ കേന്ദ്രങ്ങളിലേക്കും പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ്. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ തീരുമാനം.