കാലാവധി കഴിയുന്ന സന്ദർശക വിസക്കാർക്ക് നാട്ടിൽ പോകാതെ വീണ്ടും പുതിയ വിസയിൽ സഊദിയിൽ വരാം, അനുഭവങ്ങളുമായി മലയാളി കുടുംബം, വീഡിയോ

0
4368

റിയാദ്: സഊദിയിലെത്തുന്ന കുടുംബ സന്ദർശക വിസക്കാർക്ക് അവരുടെ വിസ കാലാവധി കഴിയുന്നതോടെ സ്വന്തം നാട്ടിൽ പോകാതെ വീണ്ടും പുതിയ വിസയിൽ വരാനാകും. ഇത് വരെ കൊവിഡ് സാഹചര്യത്തിൽ സന്ദർശക വിസക്കാർക്ക് സഊദി ഭരണകൂടം തുടർച്ചയായി നിൽക്കാൻ വിസ കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ, കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ ഇപ്പോൾ സന്ദർശക വിസ മാനദണ്ഡം പാലിക്കാതെ പുതുക്കി നൽകുന്നില്ല. അതിനാൽ തന്നെ മലയാളി കുടുംബങ്ങൾ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. എന്നാൽ, പലരും നാട്ടിൽ പോകാതെ തന്നെ എങ്ങനെയെങ്കിലും സന്ദർശക വിസകളിൽ തന്നെ നിൽക്കാൻ സാധിക്കുമോ എന്ന അന്വേഷണത്തിലാണ്.

എന്നാൽ, ഇന്ത്യയിലേക്ക് മടങ്ങാതെ തന്നെ കൂടുതൽ ചിലവുകൾ ഇല്ലാതെ തന്നെ പുതിയ വിസ കരസ്ഥമാക്കി തൊട്ടടുത്ത രാജ്യങ്ങളിൽ പോയി വിസ സ്റ്റാമ്പ് ചെയ്തു വരാനാകും. സഊദിയിൽ നിന്ന് കര മാർഗ്ഗം വഴി സ്വന്തം വാഹനങ്ങളിൽ പോകുകയും പുതിയ വിസയിൽ മലയാളി കുടുംബങ്ങൾ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്. സന്ദർശക വിസ കാലാവധി അവസാനിച്ചതോടെ റോഡ് മാർഗ്ഗം വഴി ദുബൈയിൽ പോയി അവിടെ നിന്ന് പുതിയ സന്ദർശക വിസ സ്റ്റാമ്പ് ചെയ്തു വന്ന മലയാളി കുടുംബം ഇക്കാര്യം പങ്ക് വെച്ചിട്ടുണ്ട്.

ഇത്തരത്തിലെ ആവശ്യക്കാർ ചെയ്യേണ്ടതും അറിയേണ്ടതുമായ കാര്യങ്ങൾ കൂടുതൽ വിവരണങ്ങളോടെയാണ് വിശദീകരിക്കുന്നത്. സഊദി വിസിറ്റ് വിസ കാലാവധി തീരാറായവർക്ക് സഊദിയിൽ നിന്ന് നാട്ടിലേക്കു മടങ്ങി പോകാതെ അടുത്തുള്ള ജിസിസി രാജ്യങ്ങളിൽ പോയി പുതിയ വിസയിൽ സഊദിയിൽ റോഡ് മാർഗ്ഗം എങ്ങനെ തിരിച്ചെത്താമെന്ന് ദമാമിൽ നിന്ന് റോഡ് മാർഗം ദുബൈയിൽ പോയി പുതിയ വിസയിൽ തിരിച്ചു വന്ന ഇവർ വിശദീകരിക്കുന്നുണ്ട്.

വീഡിയോ കാണാം👇