വരുന്നു റിയാദിൽ ലോകത്തിലെ ഏറ്റവും വലിയ കളിമൺ നഗരം, വീഡിയോ

0
2005

180 ദശലക്ഷം കളിമണ്ണ് ഇഷ്ടിക ഉത്പാദിപ്പിക്കാനായി ഒരു ഫാക്ടറിയും സജ്ജീകരിക്കുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കളിമൺ നഗരം നിർമ്മിക്കാനൊരുങ്ങി റിയാദ് നഗരി. ഏവരെയും അമ്പരപ്പിക്കുന്ന വേറിട്ട നഗരിയുടെ നിർമാണത്തിനായി 180 ദശലക്ഷം കളിമണ്ണ് ഇഷ്ടികയാണ് ലക്ഷ്യമിടുന്നത്. കളിമണ്ണ് ഇഷ്ടിക ഉത്പാദിപ്പിക്കാനായി പ്രത്യേക ഫാക്ടറി സജ്ജീകരിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.

റിയാദിലെ പുരാതന നഗരിയായ ദിരിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ കളിമൺ നഗരം ഉയരുന്നത്. ഇതിലേക്ക് ആവശ്യമായ 180 ദശലക്ഷം കളിമണ്ണ് ഇഷ്ടിക ഉത്പാദിപ്പിക്കാൻ തലസ്ഥാനമായ റിയാദിന്റെ വടക്ക് ഭാഗത്ത് ഒരു ഫാക്ടറി സ്ഥാപിച്ചതായി ദിരിയ വികസന കമ്പനി തലവൻ ജോനാഥൻ ടിംസ് വെളിപ്പെടുത്തി.

“ദിരിയാ ഗേറ്റ്” നിർമ്മിച്ചത് കൈകൊണ്ട് നിർമ്മിച്ച മൺ ഇഷ്ടികകൾ കൊണ്ടാണെന്നും, ഇതിന്റെ അനുബന്ധമായാണ് രാജ്യത്ത് ലോകത്തിലെ ഏറ്റവും വലിയ നഗരമായി മാറ്റുന്നതെന്നും തേംസ് പറഞ്ഞു. 300 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണിത്.

2024 ഓടെ പൂർത്തിയാകുന്ന വലിയ കളിമൺ നഗരത്തിൽ ഗേറ്റ്‌വേ പ്രോജക്റ്റിലെ 25 ഹോട്ടലുകൾ ഉൾപ്പെടെ 38 പൊതു ഹോട്ടലുകളെ ഉൾപ്പെടുത്തും. പുറമെ, 6 പ്രധാന മ്യൂസിയങ്ങൾ ഉൾപ്പെടെ 26 ബിൽഡ് അസറ്റുകളും ഉണ്ടാകും. ദിരിയ സ്ക്വയറിലെ ഒരു പ്രധാന പ്രോജക്റ്റിൽ ഒരു വിദ്യാഭ്യാസ അക്കാദമി, കിംഗ് സൽമാൻ യൂണിവേഴ്സിറ്റി, മറ്റ് പ്രോജക്ടുകളും സൗകര്യങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

വീഡിയോ 👇

https://malayalampress.com/wp-content/uploads/2021/10/2021_10_08_15_03_57_EYlg3IrqgQ_jqMo4.mp4