ലോകകപ്പ് യോഗ്യത: സഊദിക്ക് ഒരു ഗോളിന് മിന്നും ജയം, ആവേശത്തിമർപ്പിൽ ആറാടിയ വിജയം, വീഡിയോ

0
3262

എഴുപത്തിരണ്ടാം മിനിറ്റിൽ ഫാരിസ് അൽ വർഖാനാണ് സൗദിയുടെ ഗോൾ നേടിയത്

ജിദ്ദ: ആർത്തലമ്പുന്ന ഗ്യാലറിയെ സാക്ഷിയാക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സഊദിക്ക് മിന്നും ജയം. എഴുപത്തിരണ്ടാം മിനിറ്റിൽ ഏവരെയും ഞെട്ടിച്ച് എതിരാളിയായ ജപ്പാനെ തകർത്താണ് സഊദി ഒരു ഗോളിന് ജയം നേടിയത്. ഫാരിസ് അൽ വർഖാനാണ് സഊദിയുടെ ഗോൾ നേടിയത്. ഏഷ്യൻ ഒന്നാം നമ്പറായ ജപ്പാനെയാണ് തോൽപ്പിച്ചത് സഊദിയുടെ വിജയത്തിന്റെ മാറ്റുകൂട്ടി.

ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകൾ നേടിയിരുന്നില്ല. പിന്നീട് കളിയുടെ എഴുപത്തിരണ്ടാമത്തെ മിനിറ്റിൽ ഫിറാസ് അൽബിറാഖാനാണ് സഊദിയുടെ വിജയഗോൾ സ്വന്തമാക്കിയത്.

വിജയം ആഘോഷിച്ച് മലയാളികൾ ഗ്യാലറിയിൽ

ഗ്രൂപ്പ് ബി-യിൽ ആദ്യ രണ്ടു കളികൾ കഴിഞ്ഞപ്പോൾ രണ്ടു ജയങ്ങളുമായി സഊദി അറേബ്യയും ഓസ്ട്രേലിയയും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഒരു ജയവും ഒരു തോൽവിയുമായി ജപ്പാൻ നാലാം സ്ഥാനത്തായിരുന്നു. അവസാന റൗണ്ടിൽ ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇത്. 12 ന് ചൈനക്കെതിരെയാണ് സഊദിയുടെ അടുത്ത മത്സരം.

കൊവിഡിന് ശേഷം 100 ശതമാനം ഗ്യാലറിയിൽ ആളുകളെ പ്രവേശിപ്പിച്ചതിന് ശേഷമുള്ള ആദ്യമത്സരമായിരുന്നു ഇത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിച്ച് ബാക്കിയുള്ളവരെയെല്ലാം ഗ്യാലറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു.

വീഡിയോ 👇

https://malayalampress.com/wp-content/uploads/2021/10/2021_10_08_01_53_23_5pMSLVB0OEfn2Q0u.mp4