റിയാദ്: ജിസിസി ദാരിമീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന റബീഅ് കാംപയിന് ഉദ്ഘാടന സമ്മേളനത്തിന് ഇന്ന് (വ്യാഴം) തുടക്കം കുറിക്കും. സമസ്ത പ്രസിഡണ്ട് ശൈഖുനാ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജിസിസി ദാരിമീസ് പ്രസിഡന്റ് ജലീൽ ദാരിമി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഉസ്താദ് സലാം ബാഖവി വിഷയം അവതരിപ്പിക്കും.
പ്രസീഡിയം അഷ്‌റഫ് ദാരിമി, ഹുസൈൻ ദാരിമി മുസ്തഫ ദാരിമി എന്നിവരായിരിക്കും. ജനറൽ സെക്രട്ടറി സൽമാൻ ദാരിമി സ്വാഗതവും സകരിയ്യ ദാരിമി നന്ദിയും പറയും. റബീഅൻ ’21 ന്റെ ഭാകമായി “നബിയെ അറിയാം ഇരുൾ അകറ്റാം” എന്ന പ്രമേയത്തിൽ നാലു ക്ലാസുകൾ സംഘടിപ്പിക്കും. സലിം ദാരിമി ചെർള, അബ്ദുൽ ജലീൽ ദാരിമി, ഷംസുദ്ദീൻ ഹൈതമി, സൽമാനുൽ ഫാരിസ് ദാരിമി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഒക്ടോബർ 14, 21, 28 നവംബർ 4 എന്നീ ദിവസങ്ങളിൽ ആയിരിക്കും ക്ലാസ്സുകൾ ഓൺ ലൈനിലൂടെ നടക്കുക.




