റിയാദ്: ജിസാനിൽ “ലിഥിയം ബാറ്ററി” വിഴുങ്ങിയ ഒരു കുട്ടിയെ മെഡിക്കൽ സംഘം അദ്‌ഭുതകരമായി രക്ഷപ്പെടുത്തി. ജിസാൻ മേഖലയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അഫയേഴ്‌സിന് കീഴിലെ കിംഗ് ഫഹദ് സെൻട്രൽ ഹോസ്പിറ്റലിലെ ഒരു മെഡിക്കൽ സംഘമാണ് ഒരു മെറ്റാലിക് ടാബ്ലറ്റ് ബാറ്ററി വിഴുങ്ങിയ കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
എൻഡോസ്കോപ്പി പരിശോധനയിലൂടെ മെറ്റൽ ബാറ്ററി കൃത്യമായി കണ്ടെത്തിയിരുന്നു. അന്നനാളത്തിനുള്ളിൽ കുടുങ്ങിയ ബാറ്ററി പുറത്തെടുക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. അതിസങ്കീർണ്ണമായ ശാസ്ത്രക്രിയയ് നടത്തി ബാറ്ററി പുറത്തെടുക്കുകയായിരുന്നു.
മെഡിക്കൽ ഹിപ്നോസിസ് വിഭാഗത്തിത്തിന്റെ കീഴിൽ നിരീക്ഷണത്തിൽ കഴിഞ്ഞ കുട്ടി സുഖം പ്രാപിച്ചതോടെ ആശുപത്രി വിട്ടുവെന്നും ഇപ്പോൾ നല്ല ആരോഗ്യത്തിലാണെന്നും മെഡിക്കൽ സംഘം പറഞ്ഞു.