ത്വാഇഫിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മയ്യത്ത് മക്കയിൽ ഖബറടക്കി

0
580

ത്വാഇഫ്: ത്വാഇഫിലെ അശീറയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട മലപ്പുറം വെളിമുക്ക് ആലുങ്കൽ സ്വദേശി പീച്ചാം വീട്ടിൽ അയ്യൂബി (49) ന്റെ മയ്യത്ത് ഖബറടക്കി. ഹറമിൽ മയ്യത്ത് നമസ്കാരശേഷം മക്കയിലെ ജന്നത്തുൽ മുഅല്ലയിലാണ് ഖബറടക്കിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ബൂഫിയയിൽ ചെയ്‌തു വരുന്നതിനിടെ മരണപ്പെട്ടത്. അടുത്ത ആഴ്ച നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മരണാന്തര നടപടികൾക്ക് മജീദിന്റെ പേരിൽ പവർഓഫ് അറ്റോണി നൽകിയിരുന്നത്.

ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ നിന്ന് മക്കയിലേക്ക് കോൺ പോയ ജനാസയെ മുഹമ്മദ് ഷാ തങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും അനുഗമിച്ചു. എം എ റഹ്മാൻ, ഷരീഫ് മണ്ണാർക്കാട്, ഹമീദ് പെരുവള്ളൂർ, റസാഖ് കോട്ടപ്പുറം, അഷ്റഫ് താനാളൂർ, അലി ഒറ്റപ്പാലം, ഷിഹാബ് കോളപ്പുറം, മുഹമ്മദലി തെങ്കര തുടങ്ങിയ ത്വാഇഫ് കെഎംസിസി നേതാക്കൾ പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങള്‍ നൽകി

മയ്യത്ത് പരിപാലനത്തിലും കബറടക്കത്തിലും സഹോദരീ ഭർത്താക്കന്മാരായ ഉസ്മാന്‍, യൂസഫ് (ജിസാൻ), സ്നേഹിതൻ മജീദ്, അശീറയിലെ സഹപ്രവർത്തകർ, ത്വാഇഫ് കെഎംസിസി യുടെ മുഹമ്മദ് ഷാ തങ്ങൾ, മക്ക കെഎംസിസി നേതക്കളായ നാസർ കിൻസാര, സുലൈമാൻ മാളിയേക്കൽ, ബന്ധുക്കൾ സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു

പരേതരായ മുഹമ്മദിന്റെയും ഫാത്വിമയുടെയും മകനാണ്, ഭാര്യ: റസീന മക്കള്‍ അസ്ന, അനസ്, മരുമകൻ: നിഷാദ് (യുഎഇ), സഹോദരങ്ങൾ ഷറഫുദ്ദീന്‍, റംല, റസിയ