മദീന: മദീനയിലുണ്ടായ വാഹനാപകടത്തിൽ നാലു മരണം. മദീനയിലെ സെകന്റ് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏത് രാജ്യക്കാരാണ് അപകടത്തിൽ പെട്ടവരെന്ന് വ്യക്തമായിട്ടില്ല. സിഗ്നലില്‍ നിര്‍ത്തിയിട്ട കാറുകളില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്ന് മദീന റെഡ്ക്രസന്റ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.