ജുബൈൽ: ക്യാമ്പസുകളിൽ വിദ്യാർത്ഥിനികളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്ന സിപിഎം ഭാഷ്യം ആർഎസ്എസ് നിലപാട് ഏറ്റുപിടിക്കലാണെന്നും ആസന്നമായ സിപിഎം ബ്രാഞ്ച് ഏരിയ സമ്മേളനങ്ങളിൽ വായിക്കാൻ പോകുന്ന ലഖുലേഖകൾ ഇത്തരത്തിൽ സംഘപരിവാരത്തിന്റെ ആശയങ്ങൾ പ്രകടിപ്പിക്കുന്ന വേദികളാക്കി മാറ്റരുതെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘപരിവാരം മുസ്‌ലിം സമുദായത്തിനുമേൽ ചാർത്തപ്പെട്ട വ്യാജ തീവ്രവാദ ആരോപണങ്ങൾ സിപിഐ(എം) ഏറ്റെടുത്തതിന്റെ തെളിവാണ്
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങളിൽ പാർട്ടി പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ.
ഇരു സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി തങ്ങളുടെ വർഗ്ഗീയ അജണ്ട നടപ്പാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് സഹായകരമാണ് സിപിഐ(എം) നടത്തുന്ന പ്രവർത്തനങ്ങളും മന്ത്രി വി.എൻ.വാസവനെ പോലുള്ളവർ അരമനയിൽ നടത്തിയ പ്രസ്ഥാവനകളും എന്ന്
ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ പ്രസിഡണ്ട് അബ്ദുൽ റഹീം വടകര കുറ്റപ്പെടുത്തി.
ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ജുബൈൽ പ്രഥമ സ്റ്റേറ്റ് കമ്മിറ്റി യോഗത്തിൽ പ്രസിഡൻ്റ് അബ്ദുൽ റഹീം വടകര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞി കോയ താനൂർ, വൈ: പ്രസിഡൻ്റ് നാസർ ഒടുങ്ങാട്, സെക്രട്ടറി മുബാറക്ക് പൊയിൽ തൊടി, ഷാൻ ആലപ്പുഴ
തുടങ്ങിയവർ യോഗത്തെ സംസാരിച്ചു.