ഇന്ത്യൻ സോഷ്യൽ ഫോറം സഊദി ദേശീയ ദിനത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

0
901

അൽഖോബാർ: സഊദിയുടെ 91 ആമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ഖോബാർ-തുഖ്ബ ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു.

അൽഖോബാർ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്മ്യൂണിറ്റി വെൽഫയർ ഇൻചാർജ് ഷാജഹാൻ കരുനാഗപ്പള്ളി, സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി അൻസാർ കോട്ടയം, ഖോബാർ ബ്ലോക്ക് പ്രസിഡന്റ് മൻസൂർ, തുഖ്ബ ബ്ലോക്ക് സെക്രട്ടറി മൂസാൻ പൊൻമള എന്നിവർ നേതൃത്വം നൽകി.