അപ്പോയിന്റ്മെന്റൊന്നുമില്ലാതെ പാർക്കുകളിലും തെരുവുകളിലും കൊവിഡ് വാക്സിൻ നൽകി സഊദി അറേബ്യ

0
1271

റിയാദ്: അപ്പോയിന്റ്മെന്റൊന്നുമില്ലാതെ തന്നെ കാറിനുള്ളിൽ വെച്ച് പാർക്കുകളിലും തെരുവുകളിലും കൊവിഡ് വാക്സിൻ നൽകി സഊദി അറേബ്യ. അൽ ഖസീം ആരോഗ്യ വകുപ്പാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. അപ്പോയിന്റ്മെന്റ് ഇല്ലാതെ മൊബൈൽ ക്ലിനിക്കുകളിലൂടെ കൊറോണ വാക്സിൻ എത്തിക്കുന്നതിനുള്ള സംവിധാനമാണ് തുടങ്ങിയത്.

മൊബൈൽ ക്ലിനിക്കുകൾ ബുറൈദ നഗരത്തിലും അൽ റസ്, ഉനൈസ, ഉഖ്ലാത്ത് അൽ സഖൂർ എന്നീ ഗവർണറേറ്റുകളിൽ 8 മുതൽ 12 വരെ ഉണ്ടാകുമെന്ന് അൽ ഖസീം ആരോഗ്യ വകുപ്പ് വിശദീകരിച്ചു.

അൽ അബ്രാജ് പാർക്ക്, ഉസ്മാൻ ബിൻ അഫാൻ റോഡ്, ടെക്നിക്കൽ കോളേജ്, കിംഗ് സൽമാൻ റോഡ്, അൽ ബുഖാരി ഇന്റർസെക്ഷൻ, ജരീർ ലൈബ്രറി പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ബുറൈദ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.

ഉഖ്ലാത്ത് അൽ-സുഖൂർ, ഉനൈസയിലെ മുഹമ്മദ് ബിൻ ഉതൈമീൻ റോഡ്, അൽ റാസിലെ അൽ മുഹഫഫ് ഗാർഡൻ എന്നിവിടങ്ങളിലെ പാർക്കുകളിൽ ആയിരിക്കും വാക്സിൻ വിതരണം ലഭ്യമാക്കുക.