പൊന്മള പഞ്ചായത്ത്‌ കെഎംസിസിയുടെ തയ്യൽ മെഷീൻ വിതരണം ഉദ്ഘാടനം ചെയ്തു

ജിദ്ദ: പൊന്മള പഞ്ചായത്ത്‌ കെഎംസിസി ‘കാരുണ്യ ഹസ്തം’ പദ്ധതിയുടെ ഭാഗമായി നിർധന കുടുംബാംഗങ്ങൾക്ക് സ്വയം തൊഴിൽ ഉപകരണമായ തയ്യിൽ മെഷീൻ വിതരണം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഒന്നാം വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ എ. കെ സൈനുദ്ധീൻ മാസ്റ്റർക്ക് കൈമാറിക്കൊണ്ട്
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി. ടി.ടി.മുസ്‌തഫ, പഞ്ചായത്ത് യുത്ത് ലീഗ് ട്രഷറർ ടി.ടി.റാഫി മാസ്റ്റർ, വി.കുഞ്ഞഹമ്മദ്, ടി.ടി,മുസ്‌തഫ, ബാബു ശിഹാബ് മാസ്റ്റർ, ലിൻഷാദ് മാസ്റ്റർ, എ. കെ. ബാബു,കെ. എം ജിഷാർ,
ജിദ്ദ – പൊന്മള പഞ്ചായത്ത്‌ കെ.എം.സി.സി നേതാക്കളായ അൻവർ പൂവ്വല്ലൂർ, സമദലി വട്ടപ്പറമ്പ്, അബ്ദുല്ലത്തീഫ് പുളളാടൻ, നൗഷാദലി വടക്കൻ (അനാഖ) തുടങ്ങിവർ പങ്കെടുത്തു.

വിധവകൾ, അനാഥർ, മദ്രസ അധ്യാപകർ തുടങ്ങി ഏറ്റവും അവശത അനുഭവിക്കുന്നവർക്കാണ് കെഎംസിസി പ്രവർത്തകർ തയ്യിൽ മെഷീൻ വിതരണം ചെയ്യുന്നത്.