പ്രധാനമന്ത്രി മോഡിയുമായി സഊദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

0
2683

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം സ്ഥിരീകരിക്കുന്നതും ഉഭയകക്ഷി, പ്രാദേശിക പ്രശ്നങ്ങൾ കൈകാര്യം ചെയ്തുമാണ് ഇന്ത്യൻ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രി രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

“റിപ്പബ്ലിക് ഓഫ് ഇന്ത്യ സന്ദർശിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്, സഊദി നേതൃത്വത്തിന്റെ ആശംസകൾ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൈമാറാൻ എനിക്ക് അവസരം ലഭിച്ചു. വിദേശകാര്യ മന്ത്രിയുമായും ഫലപ്രദമായ ചർച്ചകൾ നടത്താനും അവസരം ലഭിച്ചുവെന്നും ഫർഹാൻ രാജകുമാരൻ ട്വീറ്റ്‌ ചെയ്തു.

ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശംസകൾ ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ ജനതയ്ക്കും കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രണ്ട് സൗഹൃദ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങൾ ചർച്ചകൾ ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളുടെയും മികച്ച ബന്ധം കൈവരിക്കുന്നതിന് മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ചെയ്യുകയും ചെയ്തതായി വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.